പൂഞ്ഞാർ എനിക്ക് കാണാപ്പാഠമാ പി സി ജോർജ് ഒറ്റയ്ക്ക് പ്രചാരണം ആരംഭിച്ചു
മുന്നണി പ്രവേശനമൊക്കെ പിന്നെ പി സി ജോർജ് പൂഞ്ഞാറിൽ ഒറ്റയ്ക്ക് പ്രചാരണം ആരംഭിച്ചു. അധികം പേരൊന്നും വേണ്ടന്നെ എനിക്ക് പൂഞ്ഞാർ കാണാപാഠമല്ലേ എന്നായിരുന്നു പി സി ജോർജിന്റെ പ്രതികരണം.
ഇന്ന് കോരുത്തോട് പഞ്ചായത്ത് പള്ളിപ്പടിയിലും, കൂട്ടക്കല്ലിലും പി സി ജോർജ് വോട്ട് അഭ്യർത്ഥിച്ചു.വോട്ടർമാരിൽ നിന്നും നല്ല പ്രതികരണമാണ് ലഭിച്ചതെന്ന് പി സി പറഞ്ഞു.കഴിഞ്ഞ 5 വർഷവും ഞാൻ സജീവമായി മണ്ഡലത്തിൽ ഉണ്ടായിരുന്നെന്ന് ജനത്തിന് അറിയാം അതാ അവരുടെ പ്രതികരണം പോസിറ്റീവായത് പി സി ജോർജ് പറയുന്നു.



Author Coverstory


Comments (0)